അറിയിപ്പ്

June 3, 2026

കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകര്‍മ്മസേന അംഗങ്ങളെ പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ 2026 സെപ്തംബര്‍ മാസം ഹരിത കര്‍മ്മസേന അംഗങ്ങള്‍ അജൈവ മാലിന്യ കളക്ഷന് വേണ്ടി വീടുകളില്‍ എത്തുമ്പോള്‍ അപ്രകാരം ആവശ്യമായ വിവരങ്ങള്‍ (വളര്‍ത്തു നായ്ക്കളുടെ എണ്ണം, പഞ്ചായത്തില്‍ നിന്നും ലഭ്യമായിട്ടുള്ള ലൈസന്‍സ്) എന്നിവ മുന്‍കൂട്ടി എടുത്ത് വയ്ക്കേണ്ടതും യാതൊരു വിധത്തിലുള്ള കാലതാമസവും കൂടാതെ ടിയാര്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമുള്ള വിവരം എല്ലാവരെയും അറിയിക്കുന്നു.



സെക്രട്ടറി
കാടുകുറ്റി ഗ്രാമപഞ്ചായത്ത്

  • അറിയിപ്പ്