വാര്ത്തകളും വിവരങ്ങളും
കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ
വസ്തു നികുതി ക്യാമ്പുകൾ സെപ്റ്റംബർ 16 മുതൽ
2026 സെപ്റ്റംബർ 16 മുതൽ 29 വരെ
കാടുകുറ്റി:
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പിരിവ് കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വസ്തു നികുതി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
2026 സെപ്റ്റംബർ 16 മുതൽ 29 വരെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പുകളുടെ പ്രവർത്തന സമയം.
നികുതിദായകർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ ക്യാമ്പ് കേന്ദ്രത്തിലെത്തി വസ്തു നികുതി അടച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
| തീയതി | ക്യാമ്പ് കേന്ദ്രം |
|---|---|
| 16/09/2026 | കുലയിടം ബേക്കറി ജംഗ്ഷൻ |
| 16/09/2026 | പനമ്പിള്ളി വായനശാല |
| 17/09/2026 | അന്നനാട് വനിാത മന്ദിരം |
| 17/09/2026 | സമ്പാളൂർ പള്ളി പരിസരം |
| 18/09/2026 | അയ്യപ്പ ഓഡിറ്റോറിയം, അന്നനാട് |
| 18/09/2026 | ശോഭന ആർട്സ് ക്ലബ് |
| 19/09/2026 | അന്നനാട് ഗ്രാമമന്ദിരം |
| 19/09/2026 | തൈക്കൂട്ടം അങ്കണവാടി |
| 22/09/2026 | വെണ്ണൂർ ജംഗ്ഷന് സമീപം തോമസിന്റെ കട |
| 22/09/2026 | കനാൽപ്പാലം സെന്റർ |
| 23/09/2026 | ചാത്തൻചാൽ സുരേഷിന്റെ ചായക്കട |
| 23/09/2026 | പാളയപറമ്പ് പാൽ സൊസൈറ്റി |
| 24/09/2026 | പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം |
| 24/09/2026 | കല്ലൂർ റേഷൻ കട |
| 25/09/2026 | വൈന്തല വായനശാല |
| 25/09/2026 | ഉദയ ക്ലബ്, കലയിടം |
| 26/09/2026 | പറയൻകുന്ന് കമ്മ്യൂണിറ്റി ഹാൾ |
| 26/09/2026 | യുവജന കലാകേന്ദ്രം, കാതിക്കുടം |
| 28/09/2026 | വാളൂര് മൃഗാശുപത്രി |
| 28/09/2026 | രസന ക്ലബ് |
| 29/09/2026 | അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിഹാൾ |
QR CODE ഉപയോഗിച്ചും ഓൺലൈനായും നികുതി അടയ്ക്കാം
ക്യാമ്പുകളിൽ QR CODE ഉപയോഗിച്ചുള്ള പേയ്മെന്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ വസ്തു നികുതി ksmart.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയും അടയ്ക്കാവുന്നതാണ്.
എല്ലാ സാമ്പത്തിക വർഷവും ആദ്യമാസം (ഏപ്രിൽ 30-നകം) വസ്തു നികുതി അടയ്ക്കുന്നവർക്ക് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം വാർഷിക ബാക്കിവരവ് ഒഴിവാക്കുന്നതിനുള്ള സൗകര്യം ലഭിക്കും.
അതേസമയം, അർദ്ധവർഷത്തേക്ക് ശേഷമുള്ള ഓരോ മാസത്തിലും 2% വീതം പലിശ ഉണ്ടായിരിക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കുന്നു.
```