ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടം
കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം
കാടുകുറ്റി: കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ തൂഫാൻ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി മോളി തോമസ് അധ്യക്ഷത വഹിച്ചു.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ്.ഐ. ഷിബു തൂഫാൻ സന്ദേശം നൽകി. ചടങ്ങിൽ തൂഫാൻ പ്രതിജ്ഞയും നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ്. ചെയർപേഴ്സൺ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ആശംസകൾ അറിയിച്ചു.
പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.