അംഗന്‍വാടി നിര്‍മ്മാണോദ്ഘാടനം

15-ാം നമ്പർ അങ്കണവാടി നിർമ്മാണോദ്ഘാടനം

കാടുകുറ്റി ഗ്രാമപഞ്ചായത്ത് • വാർഡ് 14

കാടുകുറ്റി: കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വാർഡ് 14-ലെ 15-ാം നമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സി. മനോജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മോളി തോമസ് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ശ്രീ. ബാബു നമ്പാടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. തോമാസ് ഐ. കണ്ണത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെസ്മോൾ അലക്സ്, മെമ്പർമാരായ ശ്രീ. ജോബി പയ്യപ്പിള്ളി, ശ്രീ. ബിനീഷ് കുമാർ, ശ്രീമതി. ജിറ്റി ജിഷോ, ശ്രീ. ബിജു പ്ലാശ്ശേരി എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി. ബിന്ദു ആന്റണിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുട്ടികളുടെ സുരക്ഷിതവും സമഗ്രവുമായ വളർച്ചയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടിയുടെ പുതിയ കെട്ടിടം യാഥാർഥ്യമാകുന്നത് പ്രദേശത്തെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകും.

കാടുകുറ്റി ഗ്രാമപഞ്ചായത്ത്

അംഗന്‍വാടി നിര്‍മ്മാണോത്ഘാടനം